Search
Close this search box.

അർദ്ധരാത്രി ബൈക്കും 2 പേരും ആറ്റിൽ വീണ് കാണാതായെന്ന് വിവരം : ഫയർ ഫോഴ്സ് തിരച്ചിലിനൊടുവിൽ കാണാതായവരെ വീടുകളിൽ കണ്ടെത്തി

eiEWHPG33024

ആറ്റിങ്ങൽ :അർദ്ധരാത്രി ബൈക്കും 2 പേരും ആറ്റിൽ വീണ് കാണാതായെന്ന് കൂടെ ഉണ്ടായിരുന്ന മൂന്നാമൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫയർ ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിൽ കാണാതായവരെ അവരവരുടെ വീടുകളിൽ കണ്ടെത്തി. ഇന്നലെ അർദ്ധ രാത്രി 12 മണിയോടെ ആറ്റിങ്ങലിലാണ് സംഭവം. ഒരു ബൈക്കും മൂന്ന് ആളുകളുമായി അയിലം നെല്ലിമൂട് ആറ്റിൻകടവിൽ വീണതായി ആറ്റിങ്ങൽ ഫയർ ഫോഴ്‌സിന് വിവരം ലഭിച്ചു. തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തുമ്പോൾ ബൈക്ക് ഓടിച്ചിരുന്നു എന്ന് പറയപ്പെടുന്ന അഭിജിത് എന്ന യുവാവ് നനഞ്ഞു കുതിർന്നു നിൽക്കുന്നു, കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ആറ്റിൽ വീണ് കാണാനില്ലെന്നും ഞാനും വെള്ളത്തിൽ വീണെങ്കിലും വളരെ ബുദ്ധിമുട്ടി കരയ്ക്ക് കയറിയെന്നും പറഞ്ഞു.

മാത്രമല്ല അഭിജിത് കരയ്ക്ക് കയറിയ ശേഷം പരിസരവാസികളെ വിളിച്ച് കൂട്ടുകയും ചെയ്തു. തുടർന്ന് ആറ്റിങ്ങൽഫയർ & റസ്ക്യൂ ടീം സ്ഥലത്ത് ഒരു മണിക്കൂറോളം തെരച്ചിൽ നടത്തി ആറ്റിൽ നിന്ന് ബൈക്ക് കണ്ടെടുത്തു. എന്നാൽ മറ്റു രണ്ടുപേരെ കണ്ടെത്തിയില്ല. തുടർന്ന് പോലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ അഭിജിത്തിന്റെ കൂടെ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന മറ്റു രണ്ട് പേരും അവരവരുടെ വീടുകളിൽ സുരക്ഷിതമായി കിടന്നുറങ്ങുന്നെന്നു കണ്ടെത്തി. മാത്രമല്ല അവരൊക്കെ 8 മണിക്കേ വീട്ടിൽ എത്തിയെന്നുമാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് ഫയർ ഫോഴ്സ് 2.30 മണിയോടെ തെരച്ചിൻ അവസാനിപ്പിച്ചു. അഭിജിത് മദ്യ ലഹരിയിൽ ആയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!