Search
Close this search box.

വ്യത്യസ്തമായ ഗാന്ധിജയന്തി ആഘോഷവുമായി ഞെക്കാട് സ്കൂൾ

ei63W8D80945

ഞെക്കാട് : ഞെക്കാട് ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. രാഷ്ട്രപിതാവിന്റെ 150ആം ജന്മ ദിനത്തിൽ കുട്ടികൾ തന്നെ നിർമിച്ച 150സൗരോർജ വിളക്കുകൾ തെളിയിച്ചു കൊണ്ടാണ് ആഘോഷിച്ചത്. ഐ.ഐ.ടി മുംബൈയുടെ സാങ്കേതിക സഹായത്തോടെ സംഘടിപ്പിച്ച ‘സ്റ്റുഡന്റസ് സോളാർ അംബാസിഡർ 2019’ എന്ന ഈ പദ്ധതിയിൽ ഐ.ഐ.ടി മുംബൈയിൽ നിന്നും ഓൺലൈനിലൂടെ പരിശീലനം നേടിയ സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം അദ്ധ്യാപകരാണ് നേതൃത്വം നൽകിയത്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത യോഗത്തിൽ വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ എം. ആർ. മധു അധ്യക്ഷത വഹിച്ചു. സജി ആർ.ആർ, അജിത് ഗോപി, അനെർട്ട്, ഒറ്റൂർ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള ചന്ദ്രൻ,പിടിഎ പ്രസിഡന്റ്‌ ഷാജികുമാർ കെ, എച്ച്.എസ്.എസ് വിഭാഗം പ്രിൻസിപ്പാൾ ദിലീപ് ആർ.പി , ഹെഡ്മിസ്ട്രസ് സുമ എസ്, മുൻ ഹെഡ്മാസ്റ്റർ സജീവ് കെ കെ, എന്നിവർ ആശംസയും അർപ്പിച്ചു. വൊക്കേഷണൽ അധ്യാപകൻ എസ്. രാജാറാം നന്ദിയും അറിയിച്ചു. പദ്ധതിയിൽ ഞെക്കാട് സ്കൂളിലെ വിദ്യാർത്ഥികൾക്കുപുറമെ പ്രമീള ചന്ദ്രൻ കൊല്ലം റീജിയണൽ ഉൾപ്പെടുന്ന പത്തു സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ കൂടി പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!