ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം

തിരുവനന്തപുരം: നടൻ ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം. അമേരിക്കയിലെ സിൻസിനാറ്റിയിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവർ ഓഫ് സിൻസിനാറ്റിയിലാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർക്ക് പ്രചോദനമാകുക എന്ന ഉദ്ദേശത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്ന് അഞ്ഞൂറോളം സിനിമകളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും മത്സരത്തിനുണ്ടായിരുന്നു.നേട്ടം വലിയ അംഗീകാരമായി കാണുന്നതായി ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.