ദീപാവലിക്ക് തിളക്കം കൂട്ടാൻ കല്യാൺ ജൂവലേഴ്‌സ് ഒരുങ്ങി, ആകര്‍ഷകമായ ഓഫറുകൾ

കൊച്ചി : ജനങ്ങളുടെ വിശ്വാസം കൈമുതലാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് ദീപാവലിക്ക് ആകര്‍ഷകമായ മെഗാ ഓഫറുകളും ആഗോളതലത്തിൽ മൂന്നു ലക്ഷം സ്വര്‍ണനാണയങ്ങള്‍ അടക്കമുള്ള സൗജന്യ സമ്മാനങ്ങളും നൽകുന്നു. ഓഫറിന്റെ ഭാഗമായി ഓരോ ആഴ്ചയും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 100 സ്വര്‍ണനാണയം സ്വന്തമാക്കാന്‍ അവസരമുണ്ട് .ഈ കാലയളവിൽ സ്വര്‍ണാഭരണങ്ങള്‍ക്ക് മൂന്ന് ശതമാനം മുതലായിരിക്കും പണിക്കൂലി. കൂടാതെ ഓരോ പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോഴും ആയിരം രൂപയുടെ ഇളവും സ്റ്റഡഡ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യമായി സ്വര്‍ണനാണയവും ലഭിക്കും.