Search
Close this search box.

കിഴുവിലം പഞ്ചായത്ത്‌ ക്യാമറ നിരീക്ഷണത്തിലാകാൻ മാമം സ്നേഹിത കുടുംബശ്രീയുടെ ആദ്യ സഹായം

eiZJOZF92698

കിഴുവിലം : കിഴുവിലം ഗ്രാമപഞ്ചായത്ത് സമ്പൂർണ ക്യാമറ കണ്ണിനു മാമം സ്നേഹിത കുടുംബശ്രീയുടെ ആദ്യ സഹായം. കേരളത്തിലെ ആദ്യ സമ്പൂർണ ക്യാമറ നിരീക്ഷണത്തിലാകുന്ന കിഴുവിലം ഗ്രാമപഞ്ചായത്തിൽ 20കി.മീ ചുറ്റളവിൽ 22 ലക്ഷം രൂപ ചിലവാക്കി 20 വാർഡുകളെ കോർത്തിണക്കി പോലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചു കൊണ്ടാണ് ക്യാമറകൾ സ്‌ഥാപിക്കുന്നത്.

അതിലേക്കായി കിഴുവിലം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീകളിൽ നിന്നുള്ള ആദ്യ സംഭാവനയായി അഞ്ചാം വാർഡിലെ സ്‌നേഹിത കുടുംബശ്രീ അംഗങ്ങൾ സ്വരൂപിച്ച 6001 രൂപ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അൻസാർന് കൈമാറി. സ്നേഹിത കുടുംബശ്രീ മാതൃകപരമായ പ്രവർത്തനമാണ് കാഴ്ച്ച വച്ചതെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. അഞ്ചാം വാർഡിലെ സ്നേഹിത കുടുംബശ്രീയുടെ മാതൃക പരമായ ഈ പ്രവർത്തനം എല്ലാ കുടുംബശ്രീ കളും പിൻതുടരണ മെന്ന് ശ്രീ. ജി .ഗിരീഷ് കുമാർ അഭിപ്രായപ്പെട്ടു.

യോഗത്തിൽ പങ്കെടുത്തവർക്ക് കുടുംബംശ്രീ അംഗങ്ങൾ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ് ശ്രീകണ്ഠൻ, രണ്ടാം വാർഡ് മെമ്പർ ജി.ഗിരീഷ്, സ്നേഹിത കുടുംബശ്രീ പ്രസിഡന്റ്‌ വത്സലകുമാരി, സെക്രട്ടറി ബിസ്മി, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!