Search
Close this search box.

മംഗലപുരത്ത് പ്ലാസ്റ്റിക് വേസ്റ്റ് ‘ശ്രമദാൻ’

eiAD3UY9157

ഗാന്ധി ജയന്തി പ്രമാണിച്ച് ജില്ലാ ശുചിത്വ മിഷനും മംഗലപുരം ഗ്രാമ പഞ്ചായത്തും ചേർന്ന് പ്ലാസ്റ്റിക് വേസ്റ്റ് ‘ശ്രമദാൻ’ പദ്ധതി തുടങ്ങി. നാഷണൽ ഹൈവേയിൽ കുറക്കോട് മുതൽ കോരാണിവരെ ഇരു വശങ്ങളിലും വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തു. ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ, തൊഴിൽ ഉറപ്പു തൊഴിലാളികൾ തുടങ്ങീ മൂവായിരത്തിൽപരം ആളുകൾ ശ്രമദാനിൽ പങ്കെടുത്തു. മംഗലപുരം ജങ്ഷനിൽ ഡെപ്യുട്ടി സ്പീകർ വി. ശശി ശുചിത്വസന്ദേശം പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു ഉത്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമ ചെയർമാൻ എസ്. ജയ, ആരോഗ്യ ചെയർമാൻ വേണു ഗോപാലൻ നായർ, മെമ്പർമാരായ മുരുക്കുംപുഴ എം. ഷാനവാസ്‌, വി. അജികുമാർ, സി. ജയ്മോൻ,എസ്. സുധീഷ് ലാൽ, എൽ. മുംതാസ്, സി. പി. സിന്ധു, തങ്കച്ചി ജഗന്നിവാസൻ, ദീപാ സുരേഷ്, ലളിതാംബിക, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ,സ്റ്റാഫ് സെക്രട്ടറി ഹരികുമാർ, എം ജി എൻ ആർ എസ്. എ ഇ മോഹനൻഎന്നിവരും നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!