Search
Close this search box.

മുതലപ്പൊഴിയിൽ വീണ്ടും അപകടം : രണ്ട് വള്ളങ്ങൾ തിരയിൽപ്പെട്ടു.

IMG-20230613-WA0051

മുതലപ്പൊഴിയിൽ വീണ്ടും അപകടം. രണ്ട് വള്ളങ്ങൾ തിരയിൽപ്പെട്ടു. അഞ്ചുതെങ്ങിൽ നിന്നുള്ള മത്സ്യബന്ധന വള്ളങ്ങളാണ് ഇന്ന് പുലർച്ചയോടെ അപകടത്തിൽപ്പെട്ടത്.

മത്സ്യബന്ധനത്തിന് പോയ വള്ളങ്ങളാണ് മത്സ്യബന്ധനനശേഷം മടങ്ങിവരുമ്പോൾ മുതലപ്പൊഴി അഴിമുഖത്ത് വച്ച് അപകടത്തിൽപ്പെട്ടത്. വെളുപ്പിന് മൂന്ന് മണിയ്ക്കുണ്ടായ അപകടത്തിൽ സെന്റ് ജൂഡ് എന്ന വള്ളവും അഞ്ച് മണിയോടെ സെന്റ് പീറ്റേഴ്സ് എന്ന വള്ളവുമാണ് അപകടത്തിപ്പെട്ടത്.

ഇതിൽ സെന്റ് ജൂഡ് അഞ്ചും സെന്റ് പീറ്റേഴ്സിൽ മൂന്നു മത്സ്യത്തൊഴിലാകളുമാണ് അപകടത്തിൽപ്പെട്ടത്. ഇവരെ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെടുത്തുകയായിരുന്നു.

രക്ഷാ പ്രവർത്തനങ്ങൾക്ക് കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരായ റിയാസ് സിപിഒമാരായ ഗിരീഷ്, ശംഭു ഗണേഷ്, കോസ്റ്റൽ വാർഡന്മാരായ വർഗ്ഗീസ്, പ്രബിൻ തുടങ്ങിയവർ നേതൃത്വം നൽകി.

മുതലപ്പൊഴി അഴിമുഖത്ത് ആവശ്യമായ ആഴം ഇല്ലാത്തത് ചുഴി രൂപപ്പെടുന്നതിന് ഇടയാക്കുകയാണ്. ഇത് വള്ളങ്ങൾ അപകടപ്പെടുന്നതിന് കാരണമാകുന്നുണ്ട്

കൂടാതെ, അപകട മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും വിലക്കുകൾ ലംഘിച്ച് മത്സ്യബന്ധനങ്ങളിൽ ഏർപ്പെടുന്നതും, ജീവൻ രക്ഷാ ഉപകരണങ്ങൾ ഉപയോഗിയ്ക്കാൻ മടി കാട്ടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

മൺസൂൺ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ അഞ്ച് അപകടങ്ങളിലായി പന്ത്രണ്ടോളം മത്സ്യതൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!