Search
Close this search box.

നക്ഷത്രങ്ങളുടെ താഴ്‌വരയിലെ രാജകുമാരിക്ക് കാവ്യ ശ്രേഷ്ഠ പുരസ്‌കാരം.

ei0NM3P14044

കടയ്ക്കാവൂർ : ശരീരത്തിന്റെ തളർച്ചയെ അവഗണിച്ചു കൊണ്ട് വീൽചെയറിൽ ഇരുന്നു ജീവിതാനുഭവങ്ങളിലൂടെ 60 കവിതകൾ എഴുതി ‘ നക്ഷത്രങ്ങളുടെ താഴ്‌വരയിൽ ‘ എന്ന കവിതാ സമാഹാരം പ്രസിദ്ധികരിച്ചു കൊണ്ട് നജിമ എന്ന നവ കവയിത്രി അവഗണിക്കപ്പെട്ട സമൂഹത്തിൽ തിരക്കുകളുടെ ലോകത്തേക്ക് മാറി കഴിഞ്ഞു. നക്ഷത്രങ്ങളുടെ താഴ്‌വരയിൽ എന്ന കവിതാ സമാഹാരത്തിന് ഇന്ന് ഏറേ ജനകീയ പിന്തുണ ലഭിക്കുകയും, പല സംഘടനകളും ഇതിനോടകം തന്നെ നജിമയെ സ്വീകരിക്കുകയും, ആദരിക്കുകയും ചെയ്തു കഴിഞ്ഞു. ഇന്ന് ( 10/10/2019) അക്ഷര ലോകത്തേക്ക് പിച്ച വെച്ച് കയറിയ സ്വന്തം സ്കൂളായ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്സിലെ അദ്ധാപകരും കുട്ടികളും നജിമയെ പൊന്നാട അണിയിച്ചു ആദരിച്ചു. കൂടാതെ 14/10/2019 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം, ഭാരത് ഭവൻ തൈയ്ക്കടിൽ വച്ച് കലാനിധി സാരസ്വത കാവ്യാ ശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!