പി.വി സിന്ധു കേരളത്തിൽ എത്തിയത് മലയാളത്തനിമയോടെ…

തിരുവനന്തപുരം :കേരളത്തിന്‍റെ ആദരം ഏറ്റുവാങ്ങാന്‍ ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ പി വി സിന്ധു തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തില്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികളും ആരാധകരും ചേര്‍ന്ന് സിന്ധുവിന് സ്വീകരണമൊരുക്കി.പൊലീസിന്‍റെ സുരക്ഷാവലയം മറികടക്കാന്‍ ആരാധകര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.നാളെ ഉച്ചതിരിഞ്ഞ് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും. മലയാളത്തനിമയോടെ സെറ്റു മുണ്ടുടുത്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധു കേരളത്തില്‍ എത്തിയത് ഇന്ന് രാവിലെ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി.അമ്മ പി.വിജയയും ഒപ്പമുണ്ടായിരുന്നു