ഭിന്നശേഷിക്കാരുടെ ‘ശലഭം2019’ കലോത്സവം ആവേശമായി..

പഴയകുന്നുമ്മൽ : ഭിന്നശേഷിക്കാരുടെ കലോത്സവമായ ശലഭം ഏവർക്കും ആവേശമായി. കിളിമാനൂർ ടൗൺ യുപിഎസ്സിൽ വെച്ച് നടന്ന കലോത്സവം ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഡി സ്മിത, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീജ ഷൈജുദേവ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സിന്ധു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, സ്ഥിരം സമിതി അധ്യക്ഷൻമാർ, വികലാംഗ ക്ഷേമ നിധി അംഗങ്ങൾ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയർ പങ്കെടുത്തു.