ആറ്റിങ്ങലിൽ മോഷണം പെരുകുന്നു, എ.സി.എ.സി ജംഗ്ഷനിൽ 2 കടകളിൽ മോഷണം…

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി മോഷണം പെരുകുന്നു. കഴിഞ്ഞദിവസം ആറ്റിങ്ങൽ വേളാർകുടി എ.സി.എ.സി ജംഗ്ഷനിൽ 2 കടകളിലാണ് മോഷണം നടന്നത്. ജ്യോതിസ് മെഡിക്കൽ സ്റ്റോറിലും തൊട്ടടുത്തെ പലവ്യഞ്ജന കടയിലുമാണ് മോഷണം നടന്നത്. ഷട്ടർ പകുതി തുറന്ന നിലയിൽ കണ്ടതിനെ തുടർന്നു നാട്ടുകാർ മെഡിക്കൽ സ്റ്റോർ ഉടമയെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ ഉടമയുടെ പരിശോധനയിൽ കടയുടെ ഷട്ടർ ഉയർത്തി പൂട്ടുപൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ വാടക നൽകാൻ വേണ്ടി സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപ മോഷ്ടിച്ചതായി കണ്ടെത്തി.തോട്ടത്തടുത്തെ പലവ്യഞ്ജന കടയുടെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് മോഷ്ടാക്കൾ ഇവിടെ മോഷണ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കടയിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചതായി പറയുന്നു. അടിക്കടി ഉണ്ടാകുന്ന മോഷണ പരമ്പരകൾ ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. മോഷണ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പരിശോധനകൾ നടത്തി മേൽനടപടികൾ സ്വീകരിച്ചു..