Search
Close this search box.

സുരക്ഷാ വേലി ഇല്ലാത്ത ട്രാൻസ്ഫോർമർ ജനങ്ങളുടെ സുരക്ഷയ്ക്ക് വെല്ലുവിളി

eiRIR8K600

നഗരൂർ : സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത ട്രാൻസ്ഫോർമർ ഭീഷണിയാകുന്നു.നഗരൂർ ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ ചെങ്കിക്കുന്ന്- പൊയ്യക്കട റൂട്ടിൽ കണ്ണമത്ത് സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറാണ് അപകട ഭീഷണിയാകുന്നത്.റോഡരികിൽ ടാറിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറിന് സുരക്ഷാ വേലിയോ മറ്റു സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ല.

കാൽ നടയാത്രക്കാർക്കും, കുട്ടികൾക്കും അപകട ഭീഷണിയായിട്ടാണ് ട്രാൻസ്ഫോർമർ നിൽക്കുന്നത്.

ഫ്യൂസുകൾ അടയ്ക്കാതെ ഇട്ടിരിക്കുന്നതിനാൽ പ്രദേശവാസികൾക്ക് പേടിയാണ്.ലക്ഷം വീട് പ്രദേശത്തെ കുട്ടികൾ കളിക്കുന്നതും ഇതിന് സമീപത്താണ്. നിരവധി പരാതികൾ നൽകിയെങ്കിലും അധികൃതർ മൗനത്തിലാണന്ന് നാട്ടുകാർ പറയുന്നു.അടിയന്തരമായി ഇവിടെ കമ്പിവേലി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!