ആറ്റിങ്ങലിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കൂട്ട ധർണ്ണ സംഘടിപ്പിച്ചു

ആറ്റിങ്ങൽ : ആറ്റിങ്ങൽ താലൂക്ക് ഓഫീസിന് മുൻപിൽ തിരുവനന്തപുരം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. അഡ്വ അടൂർ പ്രകാശ് എംപി ധർണ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ കൺസഷൻ വർദ്ധിപ്പിക്കുക, പൊതുമേഖലയ്ക്കും പ്രൈവറ്റ് മേഖലയ്ക്കും ഏകീകൃത നയം രൂപീകരിക്കുക, ഇൻഷുറൻസ് പ്രീമിയം വർധന നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്. നവംബർ 13 ന് സെക്രട്ടറിയേറ്റ് ധർണയും മാർച്ച് 20ന് സ്വകാര്യബസ് സൂചനാ പണിമുടകക് നടത്തുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം നടപടികളുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരങ്ങളിലേക്ക് നീങ്ങുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. ആറ്റിങ്ങൽ നടന്ന ധർണയിൽ നഗരസഭാ ചെയർമാൻ എം പ്രദീപ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു ജനത, മുഹമ്മദ് അഷ്റഫ്, നൗഫൽ, ഷാജി, ഹരിദാസ് അർച്ചന, വി ജയരാജൻ, വർക്കല ജയറാം തുടങ്ങിയവർ പങ്കെടുത്തു.