ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരശീല വീണു, എച്ച്.എസ് വിഭാഗത്തിൽ ആറ്റിങ്ങൽ ഗേൾസും എച്ച്.എസ്.എസ്സിൽ ആറ്റിങ്ങൽ ഗവ മോഡൽ ബോയ്സും ഒന്നാമത്

ആറ്റിങ്ങൽ : ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് തിരശീല വീണു. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് നവംബർ 5മുതൽ കലോത്സവം നടന്നത്. 8 വേദികളിലായി 4 ദിവസമായി നടന്ന കലോത്സവത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. കലോത്സവത്തിന് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം പ്രദീപ് നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ആർഎസ്എസ് രേഖ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ സബ് ജില്ലാ കലോത്സവത്തിന് എത്തിയവർക്ക് രുചികരമായ ഭക്ഷണം ഒരുക്കിയ വെള്ളൂർക്കോണം സ്വദേശി ചന്തുവിനെ നഗരസഭ ചെയർമാൻ ആദരിച്ചു.

ഹൈ സ്കൂൾ വിഭാഗം വിഭാഗം കലോത്സവത്തിൽ കലോത്സവത്തിൽ 182 പോയിന്റോടെ ആറ്റിങ്ങൽ ഗവ ഗേൾസ് സ്കൂൾ ഓവറാൾ നേടി.158 പോയിന്റ് നേടിയ ആറ്റിങ്ങൽ സിഎസ്ഐ സ്കൂൾ രണ്ടാമതും 137 പോയിന്റോടെ ഗവ വെഞ്ഞാറമൂട് സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈ സ്കൂൾ വിഭാഗത്തിൽ മികച്ച പൊതു വിദ്യാലമായി ഗവ ഗേൾസ് എച്ച്.എസ്.എസ് ആറ്റിങ്ങൽ തെരഞ്ഞെടുക്കപ്പെട്ടു.

എൽപി വിഭാഗം കലോത്സവത്തിൽ 57 പോയിന്റോടെ ഗവ യുപിഎസ് വെഞ്ഞാറമൂട് ഒന്നാം സ്ഥാനം നേടി. 56 പോയിന്റോടെ എ.എം.എൽ.പി.എസ് പെരുങ്കുളം രണ്ടാം സ്ഥാനവും 53 പോയിന്റോടെ ഗവ യു.പി.എസ് ചിറയിൻകീഴ് മൂന്നാം സ്ഥാനവും നേടി. എൽ.പി വിഭാഗത്തിൽ മികച്ച പൊതുവിദ്യാലയമായി വെഞ്ഞാറമൂട് ഗവ യു പി എസ്സിനെ തിരഞ്ഞെടുത്തു

യുപി വിഭാഗം കലോത്സവത്തിൽ 76 പോയിന്റ് നേടി ആറ്റിങ്ങൽ ഡയറ്റ് സ്കൂളും ആറ്റിങ്ങൽ സിഎസ്ഐ സ്കൂളും ഒന്നാം സ്ഥാനം നേടി. ആറ്റിങ്ങൽ ഗവ ടൗൺ യുപിഎസ് 74 പോയിന്റോടെ രണ്ടാം സ്ഥാനവും പാലവിള ഗവ യുപിഎസ് 70 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ മികച്ച പൊതുവിദ്യാലയം ആയി ആറ്റിങ്ങൽ ഡയറ്റ് സ്കൂളിനെ തിരഞ്ഞെടുത്തു.

യുപി സംസ്കൃതം വിഭാഗത്തിൽ ഗവ യുപിഎസ് പാലവിള 90 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. ഗവ ടൗൺ യുപിഎസ് 70 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും വൈ.എൽ.എം.യു.പി.എസ് കീഴാറ്റിങ്ങൽ 68 പോയിന്റ് നേടി മൂന്നാം സ്ഥാനത്തുമെത്തി.

എച്ച്.എസ് സംസ്കൃതം വിഭാഗത്തിൽ ജനത എച്ച്.എസ്.എസ് 18 പോയിന്റോടെ ഒന്നാമതെത്തി.

എൽ പി വിഭാഗം അറബിക് കലോത്സവത്തിൽ എ.എം.എൽ.പി.എസ് പെരുങ്കുളം 45 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. എസ്.യു.വി എൽപിഎസ് ചിറയിൻകീഴ് 39 പോയിന്റ് നേടി രണ്ടാമതും ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ 38 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യുപി അറബിക് കലോത്സവത്തിൽ വൈ.എൽ.എം.യു.പി.എസ് കീഴാറ്റിങ്ങൽ 65 പോയിന്റോടെ ഒന്നാം സ്ഥാനത്തും മടവിള എസ്.ഐ.യു.പി.എസ് 53 പോയിന്റോടെ രണ്ടാമതും വി.പി.യു.പി.എസ് അഴൂർ 49 പോയിന്റോടെ മൂന്നാമതും എത്തി.

ഹൈസ്കൂൾ അറബി കലോത്സവത്തിൽ 75 പോയിന്റ് നേടി ഗവ ഗേൾസ് എച്ച്.എസ്.എസ് ഒന്നാമതെത്തി. രണ്ടാം സ്ഥാനം 53 പോയിന്റ് നേടി വെഞ്ഞാറമൂട് ഗവ എച്ച്.എസ്.എസ്സും മൂന്നാം സ്ഥാനം 51 പോയിന്റോടെ ആലംകോട് ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും നേടി.

ഹയർസെക്കൻഡറി വിഭാഗത്തിൽ 179 പോയിന്റ് നേടി ആറ്റിങ്ങൽ ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചിറയിൻകീഴ് ശ്രീ ശാരദ വിലാസം സ്കൂൾ 162 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും 137 പോയിന്റ് നേടി വെഞ്ഞാറമൂട് ഗവ എച്ച്.എസ്.എസ്സും ഗവ ആറ്റിങ്ങൽ എച്ച്.എസ് ഗേൾസ് എച്ച്.എസ്.എസ്സും മൂന്നാം സ്ഥാനം നേടി.

ഹയർസെക്കൻഡറി വിഭാഗത്തിൽ മികച്ച വിദ്യാലയമായി ആറ്റിങ്ങൽ ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനെ തിരഞ്ഞെടുത്തു.