Search
Close this search box.

ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കഞ്ചാവ് വില്പന : 2പേർ അറസ്റ്റിൽ

eiUJFYF46821

അയിരൂർ : സ്കൂൾ കുട്ടികളെ ലക്ഷ്യം വെച്ച് ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപന നടത്തുന്ന 2 പേരെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല പുല്ലാനിയോട് ഓവിനു സമീപം ലൈലാ മൻസിലിൽ മുഹമ്മദ് ഹനീഫയുടെ മകൻ അബ്ദുൽ കലാം (56), വർക്കല രാമന്തളി കനാൽ പുറമ്പോക്കു വീട്ടിൽ നൂർജഹാൻ റെ മകൾ ബേബി എന്ന് വിളിക്കുന്ന സുനിത (46) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ഇടവാ സ്കൂളിന് സമീപം വാഹനപരിശോധനയ്ക്കിടെ ഓട്ടോറിക്ഷയിൽ വന്ന ഇരുവരും പോലീസിനെ കണ്ടു ഓട്ടോ നിർത്തി മാറി നിന്നപ്പോൾ സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന കവറിലും ഓട്ടോയിയുടെ ബോക്സിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. ഇതിനുമുൻപും സമാനമായ കേസിൽ ഇരുവരും അറസ്റ്റിലായിട്ടുണ്ട്. അയിരൂർ ഐ.എസ്.എച്ച്.ഒ രാജീവ്, എസ്.ഐ അജിത് കുമാർ, എസ്‌.ഐ തുളസീധരൻ, ഡബ്ല്യൂ.സി.പി.ഒ ബിന്ദു, സി.പി.ഓ സിബി തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!