അഴൂരിൽ ‘നക്ഷത്ര തിളക്കം 2019’ സംഘടിപ്പിച്ചു

അഴൂർ : അഴൂർ ഗ്രാമപഞ്ചായത്ത് ‘നക്ഷത്ര തിളക്കം 2019’ എന്ന പേരിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ കലാ – കായിക മത്സരങ്ങൾ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അനിൽ അദ്ധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് ടി. ഇന്ദിര ഉദ്‌ഘാടനം ചെയ്തു. ഭിന്നശേഷിക്കാരനായ ആൽബി അനീഷ് ഭദ്രദീപം തെളിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ വൃന്ദ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശോഭ, സുധർമ്മ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.സുര, ഓമന, ജിത, ഷീജ, ഷൈജാനാസർ, പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു എന്നിവർ സംസാരിച്ചു.