ശമ്പളം കിട്ടാതെ ജീവിതം വഴിമുട്ടിയ ബി.എസ്.എൻ.എൽ.കരാർ തൊഴിലാളി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധം.

ആറ്റിങ്ങൽ :ബി. എസ്. എൻ.എൽ.കരാർ തൊഴിലാളിയായ നിലമ്പൂർ സ്വദേശി രാമകൃഷ്ണൻ 10 മാസം കൊണ്ട് ശമ്പളം കിട്ടാതെ ജീവിതം വഴിമുട്ടി സ്വന്തംആഫീസിനുള്ളിൽ തൂങ്ങി മരിച്ചു.പാർടൈം സ്വീപ്പറായി നിലമ്പൂർ ബി എസ് എൻ എൽ ആഫീസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളിയാണ് രാമകൃഷണൻ. രാവിലെ  വന്നു ആഫീസൊക്കെ ക്ലീൻ ചെയ്തതിനു ശേഷമാണ് തൂങ്ങിയത്.
രാമകൃഷ്ണന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ബിഎസ്എൻ.എൽ ആറ്റിങ്ങൽ ഡിവിഷനൽ ആഫീസിനു മുന്നിൽ പ്രകടനവും പ്രതിഷേധയോഗവും ചേർന്നു.യോഗം സി ഐ റ്റി യു ജില്ലാ കമ്മിറ്റിയംഗം എം.മുരളി ഉദ്ഘാടനം ചെയ്തു. സി ഐ റ്റി യു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ.രാധാകൃഷ്ണകുറുപ്പ് ജി.സന്തോഷ്കുമാർ, ബിജു ആർ.വി,ശ്രീരാജ് അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.