Search
Close this search box.

ചെമ്മരുതിയിൽ ‘സ്നേഹഭവനം’ പദ്ധതിക്ക് തുടക്കം

ei9W7RN20560

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ മുട്ടപ്പലത്ത് വയോജനങ്ങൾക്ക് പകൽ പരിപാലനത്തിനായി സ്നേഹ ഭവനം ( പകൽ വീട് ) പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എച്ച് സലിമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് അഡ്വ വി ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു .

പഞ്ചായത്തിലെ നിർദ്ധനരായ വയോജനങ്ങളെ അവരുടെ ഭവനത്തിൽ നിന്നും വാഹനത്തിൽ സ്നേഹഭവനത്തിൽ എത്തിക്കുകയും അവിടെ നിന്നും രാവിലെയും ഉച്ചയ്ക്കും ഭക്ഷണവും നൽകുകയും വൈകുന്നേരം ചായും ലഘുഭക്ഷണവും നൽകി തിരികെ വീടുകളിൽ എത്തിക്കും. സ്നേഹ ഭവനത്തിൽ ടി.വി കാണുന്നതിനും പത്രങ്ങൾ വായിക്കുന്നതിനും സൗകര്യം ഉണ്ട്.കൂടാതെ എല്ലാ മാസവും ഡോക്ടർമാർ എത്തി പരിശോധന നടത്തുകയും മരുന്നുകൾ നൽകുകയും ചെയ്യും. ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്നേഹകുപ്പായത്തിൽ നിന്നും വസ്ത്രങ്ങളും നൽകും.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പസിഡന്റ് എം.കെ യൂസഫ്, വികസന സ്റ്റാന്റിംഗ് ചെയർമാൻ ജയസിംഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനികുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജനാർദ്ദന കുറുപ്പ് , ജയലക്ഷ്മി , സുഭാഷ്. വി , തങ്കപ്പൻ, അരവിന്ദൻ, ബീന, ഗീതാകുമാരി , രജനി പ്രേംജി ,ചെമ്മരുതി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെകട്ടറി നിതിൻ, ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം ഡോ.അരുൺ തുടങ്ങിയവർ സംസാരിച്ചു . സ്ഥിരം സമിതി അദ്ധ്യക്ഷൻ മുഹമ്മദ് ഇക്ബാൽ സ്വാഗതവും , അംഗൻവാടി സൂപ്പർവൈസർ അൽമാസ് അഷറഫ് നന്ദിയും പറഞ്ഞു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!