Search
Close this search box.

ഒരു നേരം മാത്രം ആഹാരം കഴിച്ചു ജീവിക്കുന്ന 67 കുടുംബങ്ങൾ, അതും തലസ്ഥാന ജില്ലയിൽ… ചുള്ളിമാനൂർ ബ്രോസ് അവർക്ക് കൈത്താങ്ങായി എത്തി….

ei8VLCI38040

പെരിങ്ങമ്മല : തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല പഞ്ചായത്തിലെ ശാസ്താംനട വനപ്രദേശത്ത് താമസിക്കുന്ന 67 ഓളം വരുന്ന നിർധന കുടുംബങ്ങൾക്ക് വസ്ത്രങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളും എത്തിച്ച് ഒരു കൂട്ടം മനുഷ്യ സ്നേഹികൾ. ചുള്ളിമാനൂർ കൊച്ചു ആട്ടുകാൽ പ്രദേശത്തുള്ള കുറച്ചു പേർ അടങ്ങുന്ന ഒരു വാട്സാപ്പ് കൂട്ടായ്മയാണ് ചുള്ളിമാനൂർ ബ്രോസ്, ഈ കൂട്ടായ്മയാണ് ഈ പുണ്യ പ്രവർത്തിക്കു മുൻകൈ എടുത്തത്.

67 കുടുംബങ്ങൾ ( 480 ഓളം ആളുകൾ) അനുഭവിക്കുന്ന ദുരിതം ഗ്രൂപ്പ് അഡ്മിൻമാരും രക്ഷാധികാരിയും ഗ്രൂപ്പ് മെമ്പേഴ്സും അടങ്ങുന്ന അഞ്ചോളം വരുന്ന സംഘം നേരിട്ട് പോയി കണ്ട് മനസ്സിലാക്കിയിരുന്നു. അംഗനവാടിയിൽ പഠിക്കുന്ന പ്രായം മുതൽ കുട്ടികൾ പോലും ഒരു നേരം ആണ് ഭക്ഷണം കഴിക്കുന്നത്. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, ഗ്രഹനാഥൻ മുതലുള്ള അംഗങ്ങൾ ഭൂരിഭാഗം പേരും കാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായി അംഗവൈകല്യങ്ങൾ ബാധിച്ചവരാണ്. കാട്ടാനയുടെയും കാട്ടുപന്നിയുടെയു മറ്റു കാട്ടുമൃഗങ്ങളുടെയും നിരന്തരമായ ശല്യത്തിൽ വലയുന്ന ജനത കാട്ടിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും മറ്റും കാട്ടിൽ പോയി വന്യജീവികളുടെ ഭീഷണിയെ വകവെക്കാതെ അവയെല്ലാം ശേഖരിച്ച് 8 കിലോമീറ്ററോളം കാട്ടിനുള്ളിലുള്ള നടവഴിയിൽ കൂടി നടന്നു പുറത്തുകൊണ്ടുവന്ന കച്ചവടക്കാർക്ക് വിൽക്കുമ്പോൾ കിട്ടുന്ന തുച്ഛമായ പണം ഒരു കുടുംബത്തിൽ നാലും അഞ്ചും അംഗങ്ങൾക്ക് ഒന്നും ആവില്ല. ഒരു ദിവസം ഒരു നേരം മാത്രമാണ് ഇവർ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത്.

അംഗൻവാടിയിൽ പഠിക്കുന്ന കുട്ടികൾ അങ്കണവാടിയിൽ നിന്നും കിട്ടുന്ന ഭക്ഷണമാണ് കഴിക്കുന്നത്. അതും അവർ താമസിക്കുന്ന സ്ഥലത്ത് നിന്നും ഏകദേശം നാല്- അഞ്ച് കിലോമീറ്റർ കാട്ടിനുള്ളിലൂടെ നടന്നാണ് അംഗനവാടിയിൽ എത്തുന്നത്.

അവർക്ക് ഒരു നേരമെങ്കിലും ഒരു കൈത്താങ്ങാവാൻ ഒരു നേരത്തെ ആഹാരം എങ്കിലും അവർക്ക് വെച്ച് വിളമ്പാൻ, ഒരു നല്ല വസ്ത്രമെങ്കിലും അവർക്ക് എത്തിക്കുക എന്നതാണ് ചുള്ളിമാനൂർ ബ്രോസ് എന്ന വാട്സ്ആപ് കൂട്ടായ്മ ലക്ഷ്യം വെച്ചത്. ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങളുടെയും പരിശ്രമത്തിന് ഫലമായി ഗ്രൂപ്പ് അംഗങ്ങൾ തന്നെ വാങ്ങി നൽകിയ അരിയും പഞ്ചസാരയും തുടങ്ങി മറ്റു ആവശ്യസാധനങ്ങളും, തുണിത്തരങ്ങളും ഒരു കളക്ഷൻ സെന്റർ രൂപീകരിച്ച് അവിടെ കളക്ട് ചെയ്ത് അവിടെനിന്ന് 67 കുടുംബങ്ങൾക്കും തുല്യമായി വിഭജിച്ചാണ് കൊണ്ടുപോയത്.

ചുള്ളിമാനൂർ ബ്രോസ് വാട്സാപ്പ് ഗ്രുപ്പ് കൂട്ടായ്മ നടത്തിയ ഈ പുണ്യ പ്രവർത്തി മറ്റുള്ളവർക്കും ഒരു മാതൃകയാവുകയാണ്. തുടർന്നും ഇതുപോലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഗ്രൂപ്പ് പ്രവർത്തകർ അറിയിച്ചു…

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!