Search
Close this search box.

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംസ്ഥാന തല യുപി വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ആദിദേവിനെ അനുമോദിച്ചു

eiWNEVS79138

മടവൂർ : ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംസ്ഥാന തല യുപി വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ആദിദേവിനെ കെഎസ്ടിഎ മടവൂർ ബ്രാഞ്ച് കമ്മിറ്റിക്ക് വേണ്ടി കിളിമാനൂർ സബ് ജില്ല സെക്രട്ടറി സുരേഷ് കുമാർ അനുമോദിച്ചു. മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിയാണ് ആദിദേവ്. കഴിഞ്ഞ വർഷവും ആദിദേവിനും സഹോദരി അനന്യയ്ക്കും സംസ്ഥാന തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ആയിരുന്നു. ഇളമ്പ ജി.എച്ച്.എസ്.എസ്സിലെ അധ്യാപകൻ സുനിൽ കുമാറിന്റെയും മടവൂർ ജി.എൽ.പി.എസ്സിലെ അധ്യാപിക പ്രീതയുടെയും മക്കളാണ് ആദി ദേവും അനന്യയും.

അനുമോദന ചടങ്ങിൽ സബ് ജില്ല എക്സി അംഗങ്ങളായ അനിൽകുമാർ, ഹരിപ്രസാദ്, കെഎസ്ടിഎ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ പ്രേംജിത്ത്, ബിജു ആർ.എസ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!