ഡിഫറന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ താലൂക്ക് സമ്മേളനം നടന്നു

കാട്ടാക്കട:ഭിന്നശേഷി ജീവനക്കാരുടെ ഏകീകൃത സ്വതന്ത്ര സംഘടനയായ ഡിഫറന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) കാട്ടാക്കട താലൂക്ക് സമ്മേളനം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശബരീനാഥൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത വിരമിച്ച ജീവനക്കാരെ ആദരിക്കലും അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രമയും നിർവഹിച്ചു.സംസ്ഥാന സെക്രട്ടറി ബെന്നി വർഗീസ്,ജില്ലാ പ്രസിഡന്റ് ലതകുമാരി,സെക്രട്ടറി ശശാങ്കബാബു,ഡാളി,എസ്.എൽ.ഉദയശ്രീ,മുരുകൻ,സജീവ്,പുഷ്പകുമാ‌ർ,വി.ശുഭ എന്നിവർ സംസാരിച്ചു.