Search
Close this search box.

ഏലിയാവൂർ പാലത്തിൽ നിന്നും ചാടിയ മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടുകിട്ടി.

eiOQJ18492

ഉഴമലയ്ക്കൽ : ബുധനാഴ്ച ഉഴമലയ്ക്കൽ ഏലിയാവൂർ പാലത്തിൽ നിന്നും ചാടിയ മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടുകിട്ടി. ആര്യനാട് കോട്ടയ്ക്കകം ഗുരുദേവ നഗർ വൈഷ്ണവത്തിൽ ജയചന്ദ്രൻ (53) ന്റെ മൃതദേഹം ആണ് ഇന്ന് കണ്ടുകിട്ടിയത്.ബുധനാഴ്ച രാത്രി എട്ട് മണിയോടെ ആണ് ജയചന്ദ്രൻ ആറ്റിൽ ചാടിയത് എന്ന് പോലിസ് പറഞ്ഞു. ഇന്നലെ മുഴുവനും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഇന്ന് വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആര്യനാട് പോലിസ് ഇൻക്യുസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!