‘അപകടം വില്ലനായി’ – ഓട്ടോ തൊഴിലാളിയായ ഷാഹുൽ ഹമീദിന്റെ കുടുംബത്തിന് സഹായം വേണം

ആലംകോട് : നിർധന കുടുംബത്തിന്റെ  അത്താണിയായിരുന്നു ഓട്ടോതൊഴിലാളി അപകടത്തിൽപെട്ടതോടെ കുടുംബം ദുരിതത്തിലായി. ഒപ്പം ചികിത്സയ്ക്കുള്ള വക കണ്ടെത്താനാകാതെ ബന്ധുക്കളും നാട്ടുകാരും വിഷമിക്കുകയാണ്. ആലംകോട് – തൊട്ടിക്കല്ല് സ്വദേശിയായ ഷാഹുൽ ഹമീദ് ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ട് ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ നടത്തി വരികയായിരുന്നു. എന്നാൽ രണ്ടാഴ്ച മുൻപ് വിധി വില്ലൻ വേഷത്തിലെത്തി. തൊട്ടിക്കല്ലിന് സമീപം ഓട്ടോ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഷാഹുൽ ഹമീദിന്റെ തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് സർജറിക്ക് ശേഷം ഇപ്പോൾ മണമ്പൂർ പി.എച്ച്.സിയിൽ  ചികിത്സ നടത്തിവരികയാണ്. അപകടനില തരണം ചെയ്തെങ്കിലും പഠിക്കുന്ന മക്കൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. തുടർ ചികിത്സയ്ക്കും  കുടുംബത്തിന്റെ ദൈനംദിന ചെലവിനും സുമനസ്സുകളുടെ സഹായം ഈ കുടുംബത്തിന് വേണം. വീണ്ടും ഷാഹുൽ ഹമീദ് പഴയ പോലെ തിരികെ വരുന്നതും കാത്ത് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഒപ്പം കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ സഹായിക്കാനും അവർ ശ്രമിക്കുന്നുണ്ട്. ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി. സത്യൻ ഷാഹുൽ ഹമീദിനെ സന്ദർശിച്ചിരുന്നു.

ഷാഹുൽ ഹമീദിന്റെ കുടുംബത്തെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം.

ഫോൺ നമ്പർ 8078227143

ഫെഡറൽ ബാങ്ക്
അലംകോട്
A/C No: 20380100026923
IFSC : FDRL0002038