രാജ്യത്തെ സ്കൂളുകളിലും പരിസരത്തും ജങ്ക്ഫുഡിന് നിരോധനം

രാജ്യത്തെ സ്കൂളുകളിലും പരിസരത്തും കേന്ദ്രഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ ജങ്ക്ഫുഡിന് നിരോധനം.

രാജ്യത്തെ സ്കൂളുകളിലും പരിസരത്തും ജങ്ക്ഫുഡിന് നിരോധനം. കേന്ദ്രഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് നിരോധനം കൊണ്ടുവന്നത്. അടുത്ത മാസം മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരുക.സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് തീരുമാനം. സ്‌കൂള്‍ ക്യാംപസിന് അൻപതു മീറ്റര്‍ ചുറ്റളവിലും സ്‌കൂളിനുള്ളിലെ കാന്റീനിലും വില്‍പ്പന നിരോധനം ബാധകമാവും. കായികമേളകളിലും ഇത്തരം ഭക്ഷോല്‍പന്നങ്ങള്‍ വില്‍ക്കാനോ പരസ്യപ്പെടുത്താനോ പാടില്ല. ജങ്ക് ഫുഡിനെ പ്രോല്‍സാഹിപ്പിക്കുന്ന പരസ്യങ്ങളോ ബാനറുകളോ ലോഗോകളോ സ്‌കൂള്‍ കാന്റീനിലോ പരിസരത്തോ ഉണ്ടവാന് പാടില്ല. വിദ്യാര്‍ഥികളിലെ അനാരോഗ്യ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുള്ള ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് റെഗുലേഷന്‍സ് 2019 പ്രകാരമാണ് ഉത്തരവ്.കോള, ചിപ്‌സ്, പാക്കേജ്ഡ് ജ്യൂസ്, ബര്‍ഗര്‍, പിസ, സമൂസ തുടങ്ങിയ ജങ്ക് ഫുഡുകള്‍ക്കാണ് നിരോധനം.