കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കേരളോത്സവം നടക്കുന്നു

കടയ്ക്കാവൂർ :കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബർ 8, 9, 10 തീയതികളിൽ നടക്കുന്നു. കടയ്ക്കാവൂർ കൊക്കോ ഗ്രൗണ്ടിൽ പഞ്ചായത്തു പ്രസിഡന്റ് കെ.വിലാസിനി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷമാം ബീഗം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. തൃദീപ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഉഷകുമാരി, ജനപ്രതികളായ സുകുട്ടൻ, മധുസൂദൻ നായർ, രാധിക പ്രദീപ്, ജയന്തി, പഞ്ചായത്ത് സെക്രട്ടറി സ്റ്റാർലി എന്നിവർ പങ്കെടുത്തു. കായിക മത്സരങ്ങൾ കൊക്കോ ഗ്രൗണ്ട്, കീഴാറ്റിങ്ങൽ ശാസ്തനട ഗ്രൗണ്ട് എന്നിവിടങ്ങളിലും.കലാമത്സരങ്ങൾ കമ്മ്യൂണിറ്റി ഹാളിലുമാണ് നടക്കുന്നത്.