Search
Close this search box.

കടയ്ക്കാവൂർ പോസ്റ്റാഫീസ് നേതാജി റോഡിൽ അനധികൃത പാർക്കിംഗ്, പൊതുജനം ബുദ്ധിമുട്ടിൽ

eiPW5ZK57198

കടയ്ക്കാവൂർ : കടയ്ക്കാവൂർ പോസ്റ്റാഫീസ് നേതാജി റോഡിൽ അനധികൃത പാർക്കിംഗ് കാരണം വഴിയാത്രക്കാരും വാഹനയാത്രക്കരും ബുദ്ധിമുട്ടുന്നു. രാവിലെ ട്രെയിനിൽ പോകുന്ന യാത്രക്കാരുടെ ഇരുചക്രവാഹനങ്ങൾ റോഡിനു ഇരുവശവും പാർക്ക്‌ ചെയ്തിട്ട് പോകുന്നതാണ് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. മാത്രമല്ല വാഹനങ്ങൾ നീണ്ട നിരയായി പാർക്ക്‌ ചെയ്തിരിക്കുന്നതിനാൽ ഇരുവശത്തുമുളള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് കയറുന്നതിനും തടസ്സമാകുന്നു. അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ കടയ്ക്കാവൂർ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!