Search
Close this search box.

കലാപ്രവർത്തനങ്ങൾക്ക് ഒരു വാട്സ്ആപ്പ് കൂട്ടായ്മ : കഴിവുകൾ പ്രകടിപ്പിക്കാൻ ഇതും ഒരു വേദി

eiOY9CQ30414

പാങ്ങോട് : തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് പഞ്ചായത്ത് കേന്ദ്രീകരിച്ചു കലാപ്രവർത്തനങ്ങൾക്ക് വേണ്ടി ‘കലാലയം’ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. പ്രായഭേദമന്യേ മുതിർന്നവർക്കും കൊച്ചുകുട്ടികൾക്കും ഉൾപ്പെടെ ഇതിൽ കലാപരിപാടികൾ അവതരിപ്പിക്കാം. കഴിവുകൾ വളർത്തിയെടുക്കുന്നതിന് ഇത്തരം ഗ്രൂപ്പുകൾ സഹായകമാകും. കൃത്യമായ നിയമാവലി യോടു കൂടി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളിൽ അച്ചടക്കത്തോടെയാണ് കലാ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. തെറ്റുകളും കുറവുകളും പ്രോത്സാഹനങ്ങളും ഈ ഗ്രൂപ്പിലൂടെ പങ്കുവയ്ക്കാം. പാട്ട്, കഥ, കവിത, ചിത്രരചന, മിമിക്രി, ടിക്ക് ടോക്ക് തുടങ്ങിയ കലാപരമായ എല്ലാ കഴിവുകളും പ്രകടിപ്പിക്കാം. ഏത് ജില്ലക്കാർക്കും ഗ്രൂപ്പിൽ അംഗമാകാം.

താല്പര്യമുള്ളവർ ബന്ധപ്പെടുക : 9809139973, 8848956816

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!