Search
Close this search box.

കല്ലമ്പലത്ത് വാഹനാപകടം : 3 പേർക്ക് പരിക്ക്

eiTF8U738608

കല്ലമ്പലം : ദേശീയ പാതയിൽ കല്ലമ്പലത്ത് വാഹനാപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഇന്ന്‌ വൈകുന്നേരം 3മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക്‌ പോയ മാരുതി കാർ കല്ലമ്പലം ജംഗ്ഷൻ കഴിഞ്ഞപ്പോൾ  നിർത്തിയിട്ടിരുന്ന പിക്കപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മാരുതി കാറിൽ ഭർത്താവും ഭാര്യയും കുട്ടിയും ഉൾപ്പെട്ട കുടുംബമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെയും ഒരു അംബാസഡർ കാറിൽ കയറ്റി ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സം സംഭവിച്ചു. നാട്ടുകാർ ഇടപെട്ട് രക്ഷാ പ്രവർത്തനങ്ങൾ നടത്തി. കല്ലമ്പലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!