കണിയാപുരം കണ്ടൽ മുസ്ലിം ജമാഅത്തിന്റെ ജനറൽ ബോഡി പുതിയ പരിപാലന കമ്മറ്റിയെ തിരഞ്ഞെടുത്തു. മഹല്ല് പ്രസിഡന്റ് ആയി അഡ്വക്കേറ്റ് കെ. എച്ച്. എം. മുനീർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കേരള മുസ്ലിം ജമാഅത് തിരുവനന്തപുരം ജില്ലാ ഫിനാൻസ് സെക്രട്ടറിയാണ് അഡ്വ. മുനീർ. മണപ്പുറം അബ്ദുൽ വഹാബ് ജനറൽ സെക്രട്ടറിയായും വാടയിൽമുക്ക് സജാദ് ഖജാഞ്ചിയായും തിരഞ്ഞെടുത്തു. തോപ്പിൽ പണിയിൽ താഹിർ (വൈസ് പ്രസിഡന്റ്), ഷാഹി കണിയാപുരം (സെക്രട്ടറി)എന്നിവരാണ് മറ്റ് ഭാരവാഹികൾ. എ. അഫ്സൽ, അക്ബർ കുമിളിയിൽ, വാടയിൽ എൻ. എ. റഫീഖ്,സലിം എന്നിവർ നിർവാഹക സമിതി അംഗങ്ങൾ.