കരവാരത്ത് പന്തം കൊളുത്തി പ്രതിഷേധം

കരവാരം :കരവാരം പഞ്ചായത്തിൽ തെരുവുവിളക്കുകൾ കത്തിക്കാത്തതിലും ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചതിലും പ്രതിഷേധിച്ച് കോൺഗ്രസ് പതിനഞ്ചാം വാർഡ്‌ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.ചപ്പാത്തിമുക്ക് മുതൽ പള്ളിമുക്ക് വരെയുള്ള എല്ലാ പോസ്റ്റുകളുടെയും ചുവട്ടിൽ പന്തം കത്തിച്ചു.മണ്ഡലം പ്രസിഡന്റ് എം.കെ.ജ്യോതി,ജുനൈനാ നസീർ,ജാബിർ,നസീർ,മുബാറക്,സാബിർ,മുരളി,അമീർ തുടങ്ങിയവർ പ്രസംഗിച്ചു.