കേരള യൂണിവേഴ്സിറ്റി ഇന്റർ കോളീജിയേറ്റ് സൗത്ത് സോൺ കബഡി ടൂർണമെന്റ് നടന്നു

വർക്കല: ശിവഗിരി എസ്.എൻ കോളേജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള യൂണിവേഴ്സിറ്റി ഇന്റർ കോളീജിയേറ്ര് സൗത്ത് സോൺ കബഡി ടൂർണമെന്റ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.എ.ജോളി അദ്ധ്യക്ഷത വഹിച്ചു.ശിവഗിരിമഠം സ്കൂൾ മാനേജർ സ്വാമി വിശാലാനന്ദ,പ്രൊഫ.സനൽകുമാർ, പ്രൊഫ.വിനോദ് ഡി സുഗതൻ,ഡോ.ബബിത.ജി.എസ്, ജി.ശിവകുമാർ എന്നിവർ സംസാരിച്ചു.ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ ആർ.പ്രവീൺ സ്വാഗതവും ആർ.ശ്രീജിത്ത് നന്ദിയും പറഞ്ഞു.ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജ് ഒന്നാം സ്ഥാനവും ശിവഗിരി എസ്.എൻ.കോളേജ് രണ്ടാം സ്ഥാനവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കേരള യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.ജയരാജൻ ഡേവിഡ് വിജയികൾക്കുളള സമ്മാനം വിതരണം ചെയ്തു.