Search
Close this search box.

കിളിമാനൂർ എച്ച്.എസ്.എസ്സിന് 3 കോടിയിൽ ബഹുനില മന്ദിരം ഒരുങ്ങുന്നു, ശിലാസ്ഥാപനം നടന്നു

ei1JK7T69816

കിളിമാനൂർ :പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങൾ ഹൈടെക് ആകുന്നു. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങൾ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനവും, കിളിമാനൂർ എച്ച്.എസ്.എസിൽ 3 കോടിയിൽ നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ അഡ്വ ബി സത്യൻ നിർവ്വഹിച്ചു. ക്ലാസ്സ് ലൈബ്രറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവ്വഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഡി സ്മിത തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ മോഹനൻ നായർ പ്രേമചന്ദ്രൻ എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!