വിവിധ ആരോഗ്യ പദ്ധതികളുമായി കിഴുവിലം പഞ്ചായത്ത്‌

കിഴുവിലം : കിഴുവിലം ഗ്രാമ പഞ്ചായത്ത്, കിഴുവിലം സർക്കാർ ആയുർവേദാശുപത്രി വഴി നടപ്പിലാക്കുന്ന വിവിധ ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ നിർവഹിച്ചു. ആയുർവേദ ആശുപത്രിയിൽ നടന്ന യോഗത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്യാമള അമ്മ സ്വാഗതം പറഞ്ഞു. പദ്ധതികളായ ജീവിതശൈലീ രോഗ ചികിത്സ, സന്ധിഗത രോഗ ചികിത്സ, സൂതികാ പരിരക്ഷ സാന്ത്വന പരിചരണം, സ്നേഹധാര എന്നിവയെക്കുറിച്ച് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മിനി. എ.കെ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ തങ്കൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷാജഹാൻ, രേഖ. ആർ. , എച്ച്.എം.സി അംഗം ശശിധരൻ നായർ, മെഡിക്കൽ ഓഫീസർ ഡോ. രാഹുൽ ആർ.പി എന്നിവർ സംസാരിച്ചു. “സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ജാക്വിലിൻ എസ്.എൽ ക്ലാസ് എടുത്തു. സുഭാഷ് മണി കൃതജ്ഞത പറഞ്ഞു .തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിൽ നൂറോളം രോഗികൾ പങ്കെടുത്തു.