Search
Close this search box.

ലോകസഭാ സ്പീക്കർക്ക് നിർമ്മാണ തൊഴിലാളികളുടെ ഭീമ ഹർജി

eiVM1W265023
നിർമ്മാണ തൊഴിലാളികളുടെ ജോലി സമയം വർദ്ധിപ്പിക്കുക, അഖിലേന്ത്യ തലത്തിലുള്ള ക്ഷേമനിധിയെ തകർത്തു ആനുകൂല്യങ്ങളെല്ലാംഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നിയമങ്ങൾക്കെതിരെ ഇന്ത്യയിലെ നിർമ്മാണ തൊഴിലാളികൾ അഖിലേന്ത്യ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി ഐ റ്റി യു )ന്റെ നേതൃത്വത്തിൽ ഒരു കോടി ഒപ്പുകൾ ശേഖരിച്ചു ലോകസഭാ സ്പീക്കർക്ക് നൽകുന്നു. ഡിസംബർ 5ന് പാർലമെൻറ് മാർച്ചോടെയാണ് സ്പീക്കർക്ക് നിവേദനം നൽകുന്നത്. കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്തിൽ നടന്ന ഒപ്പുശേഖരണം മത്സ്യതൊഴിലാളി യൂണിയൻ (സിഐറ്റിയു ) സംസ്ഥാന ട്രഷറർ സി.പയസ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ലിജാ ബോസ് അദ്ധ്യക്ഷനായി. യൂണിയൻ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി ഐറ്റിയു കോർഡിനേഷൻ കമ്മിറ്റി കൺവീനർ ഇഗ്നേഷ്യസ് ലയോള ,ലോക്കൽ കമ്മിറ്റിയംഗം കെ.ബാബു, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ഏര്യാ ഭാരവാഹികളായ എം.ബിനു,ആർ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!