Search
Close this search box.

യുവാവ് സ്വയം കുത്തിപ്പരിക്കേലിപ്പിച്ചു : നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു

eiKJRKA40600

വെഞ്ഞാറമൂട് : സ്വയം കുത്തി പരിക്കേൽപ്പിച്ച യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. വെഞ്ഞാറമൂട് പൊന്നമ്പി കാട്ടിൽ വീട്ടിൽ ഉണ്ണി (35)യെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇയാൾ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വയറിന് സമീപം പരിക്കേറ്റ ഇയാൾ വീടിനടുത്ത്  കുഴഞ്ഞു വീണതിനെ തുടർന്ന് നാട്ടുകാർ ഇയാളെ 108 ആംബുലൻസിൽ കന്യാകുളങ്ങര ഗവ. ആശുപത്രിയിലെത്തിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!