Search
Close this search box.

മണമ്പൂരിൽ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും മാസ്റ്ററിങ് നടത്തണം

eiAA2JZ73599

മണമ്പൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും 18/11/2019മുതൽ 15/12/19 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖാന്തിരം മാസ്റ്ററിങ് നടത്തേണ്ടതാണ്.  കിടപ്പുരോഗികളുടെ മസ്റ്ററിംഗ് അക്ഷയ കേന്ദ്രം പ്രതിനിധികൾ ഡിസംബർ 11 മുതൽ 15 വരെ വീട്ടിൽ വന്ന് ചെയ്യും. ഇവരുടെ വിവരങ്ങൾ കുടുംബാംഗം ഡിസംബർ ഒൻപതിനകം പഞ്ചായത്ത്‌  സെക്രട്ടറിയെ അറിയിക്കണം. ഇവരുടെ ലിസ്റ്റ് സെക്രട്ടറി ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തെ 10നകം അറിയിക്കണം. jeevanrekha.gov.in മുഖേന മാത്രമേ മസ്റ്ററിംഗ് നടത്താവൂ. മസ്റ്റർ ചെയ്ത ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രത്തിൽ നിന്നും രസീത് കൈപ്പറ്റണം. മസ്റ്റർ ചെയ്യുന്നതിന് ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിൽ ഫീസ് അടയ്‌ക്കേണ്ട. മസ്റ്റർ ചെയ്യുന്നവർക്കു മാത്രമേ അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുകയുള്ളൂ.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!