Search
Close this search box.

സാധികയ്ക്ക് അസാധ്യമല്ല ഒന്നും

eiDPIM340396

നഗരൂർ:നഗരൂർ സർക്കാർ വി എസ് എൽ പി എസിലെ കൊച്ചു മിടുക്കി ആണ് സാധിക.ക്വിസ് മത്സരങ്ങൾ ഇപ്പോ ഒരു ഹരമാണ് സാധികയ്ക്ക്.പഠനയാത്രകൾക്ക് അയക്കാത്ത രക്ഷാകർത്താക്കൾക്ക് സാധിക പഠന മികവിലൂടെ പ്രതിഫലം നൽകുകയാണ്.പാലക്കാട് ജില്ലയിൽ വച്ച് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരമായ ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന തല മത്സരത്തിൽ കുടുംബവുമൊത്ത് പങ്കെടുത്ത് ഉല്ലാസയാത്രയാക്കി മാറ്റുകയാണ് ലക്ഷ്യം. അധ്യാപികയും അമ്മയുമായ ദീപയുടെ ഒപ്പമാണ് എന്നും പള്ളിക്കൂടത്തിൽ എത്തുന്നത്.അച്ഛൻ സുനിൽക്കുമാർ ഇളമ്പ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂളിലെ അധ്യാപകനാണ്. ദേശാഭിമാനി അക്ഷരമുറ്റം രണ്ടാം സ്ഥാനം,സ്വദേശി മെഗാ ക്വിസ് ഒന്നാംസ്ഥാനം, സി എച്ച് മുഹമ്മദ് കോയ പ്രതിഭ ക്വിസ്, കെ എസ് ടി എ അധ്യാപക ലോകം പ്രതിഭോത്സവം രണ്ടാം സ്ഥാനം തുടിങ്ങി ഒട്ടനവധി സമ്മാനങ്ങൾ വാരിക്കൂട്ടുകയാണ് ഈ കൊച്ചു മിടുക്കി.സഹോദരി ശിവന നന്ദ ഡി എസിന് കൗതുകമാണ് ചേച്ചിക്ക് കിട്ടുന്ന സമ്മാനങ്ങൾ.ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന മത്സരത്തിന് അർഹയായ സാധികയെ കെ എസ് റ്റി എ കിളിമാനൂർ ബ്രാഞ്ച് വീട്ടിലെത്തി അനുമോദിച്ചു.കെ എസ് റ്റി എ ഉപജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ലെനിൻ, എൻ രാജേന്ദ്രകുറുപ്പ്, അബിലാഷ് എം സി, കമ്മിറ്റി അംഗം വൈശാഖ് കെ എസ്, കിളിമാനൂർ ബ്രാഞ്ച് സെക്രട്ടറി ബിനു റെ എന്നിവർ പങ്കെടുത്തു.

ചിത്രം: ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന മത്സരത്തിന് അർഹയായ സാധികയെ കെ എസ് റ്റി എ കിളിമാനൂർ ബ്രാഞ്ച് അനുമോദിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!