Search
Close this search box.

നാവായിക്കുളം ഇ.എസ്.ഐ ഡിസ്‌പെൻസറിയുടെ പുതിയ കെട്ടിട നിർമാണത്തിനുള്ള അനുമതി വേഗത്തിലാക്കണമെന്ന് അടൂർ പ്രകാശ് എംപി

ei9JPLQ95296

നാവായിക്കുളം : നാവായിക്കുളം ഇ. എസ്. ഐ ഡിസ്‌പെൻസറിയുടെ പുതിയ കെട്ടിടം നിർമാണത്തിനുള്ള അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു അടൂർ പ്രകാശ് എംപി ഇ. എസ്. ഐ ഡയറക്ടർ ജനറലുമായി വീണ്ടും കൂടികാഴ്‌ച നടത്തി.

ഈ ആവശ്യം ഉന്നയിച്ചുകൊണ്ടു  കേന്ദ്ര തൊഴിൽ വകുപ്പ്മന്ത്രി ശസന്തോഷ് കുമാർ ഗാംഗ്‌വാറുമായും ഇഎസ്ഐ  കോർപ്പറേഷൻ ഡയറക്ടർ ജനറലുമായും എംപി നേരത്തെയും കൂടിക്കാഴ്ച നടത്തിയിരുന്നു.
കെട്ടിട നിർമ്മാണത്തിനായി എച്ച്. എ. എൽ. ലൈഫ്‌ കെയറിനെയായിരുന്നു ഇ.എസ്‌.ഐ കോർപ്പറേഷൻ ചുമതലപെടുത്തിയിരുന്നത്. 20.04.2013 ൽ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും ചെയ്തിരുന്നു. പിന്നീട് ഇ. എസ്. ഐ. കോർപ്പറേഷൻ എച്ച്. എ. എൽനെ ഒഴിവാക്കി പൊതുമരാമത്തു വകുപ്പിന് കരാർ നൽകി.
കേന്ദ്ര പൊതുമരാമത്തു വകുപ്പ് പ്ലാൻ തയ്യാറാക്കി കോർപ്പറേഷനു സമർപ്പിച്ചിട്ടുണ്ട്.
കാലതാമസം കൂടാതെ അനുമതി നൽകാമെന്ന് ഇ. എസ്. ഐ ഡയറക്ടർ ജനറൽ ഉറപ്പ് നൽകിയതായി അടൂർ പ്രകാശ് എംപി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!