Search
Close this search box.

റോസാപ്പൂവുമായി മധുരം വിതറിയ കുട്ടികളുടെ സ്വന്തം ചാച്ചാജി

ei35EFS20000

കിളിമാനൂർ:ചാച്ചാജിയെക്കുറിച്ച് പറയുമ്പോള്‍ കുട്ടികള്‍ക്ക് ഓര്‍മ്മയിലെത്തുന്നൊരു രൂപമുണ്ട്. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരാള്‍.പതിവിൽ വ്യത്യസ്തമായി അംഗനവാടിയിൽ പുതിയൊരാൾ തൊപ്പി ധരിച്ച് പുഞ്ചിരിയോടെ മധുരവുമായി എത്തി. എല്ലാവർക്കും മധുരം നൽകി കഥകൾ പറഞ്ഞ് പാട്ടുപാടി ഉല്ലസിച്ചു. കളിസ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന കൂട്ടുകാർക്ക് മരപ്പൊത്തിൽ വീണ പന്തെടുത്തു നൽകുന്ന ചാച്ചാജിയെ ഇന്നും ആർക്കും മറക്കാനാവില്ല. പൈവേലി ഡി വി എൽ പി എസിലെ കുരുന്നുകളുടെ നേതൃത്വത്തിൽ ഈ ദൃശ്യം പുനരാവിഷ്കരിച്ചു.ചാച്ചാജി പ്രത്യേക പതിപ്പ് നിർമ്മാണം നടത്തി.ചെറിയ കുട്ടിയായിരിക്കുമ്പോഴേ നെഹ്‌റുവിന് നല്ല വായനാശീലമുണ്ടായിരുന്നു,ബുദ്ധിമാനുമായിരുന്നു അദ്ദേഹത്തെ പോലെ ഓരോ കുട്ടിയും വളരുന്നതിന് വായന അത്യാവശ്യമാണ് ആണ്. അതിനായി ക്ലാസ് ലൈബ്രറിയിലേക്ക് ശിശുദിനത്തിൽ പുസ്തക ശേഖരണവും സംഘടിപ്പിച്ചു.പ്രഥമാധ്യാപിക എസ് ആർ കല, അധ്യാപകരായ ഷിനുമോഹൻ, എൽ എസ് സജ്നി,പ്രവീണ എസ്, ടി.പി പ്രീത,എൻ.നിഷ മോൾ, എസ്.സുബി,പി ടി എ പ്രസിഡന്റ്‌ മഞ്ജു എന്നിവർ പങ്കെടുത്തു.


ചിത്രം:മരപ്പൊത്തിൽ വീണ പന്ത് എടുത്തു നൽകുന്ന ചാച്ചാജി ദൃശ്യാവിഷ്ക്കാരം നടത്തുന്ന ഡിവിഎൽ പി എസ് പൈവേലിയിലെ കുട്ടികൾ .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!