Search
Close this search box.

പകൽക്കുറി ഗവ. ഹയർ സെക്കൻഡറി സ്കുളിൽ ഓപ്പൺ എയർ ഓഡിറ്റോറിയം തുറന്നു

eiQ9KU714690

പള്ളിക്കൽ:  പകൽക്കുറി ഗവ. ഹയർ സെക്കൻഡറി സ്കുളിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് പണി കഴിപ്പിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് മുഖ്യ പ്രഭാക്ഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഗോപൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ ബേബി സുധ, വൈസ് പ്രസിഡന്റ് ഹസീന, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബുത്താലീബ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർ ഖാൻ, വാർഡ് മെമ്പർ പ്രസന്ന ദേവരാജൻ, ഷിലോസ്, പ്രിൻസിപ്പൽ ഷാജി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻചാർജ് ദിലിപ് കുമാർ ,ഹെഡ്മിസ്ട്രസ് സുജാത എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി നവാസ് നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!