Search
Close this search box.

ഭർത്താവ് വിദേശത്ത്, ഭാര്യ മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, ഒടുവിൽ പോലീസ് പിടിയിൽ, സംഭവം പള്ളിക്കലിൽ…

eiEHGEK88724

പള്ളിക്കൽ : വിദേശത്തായിരുന്ന ഭർത്താവിനെയും എട്ടുവയസ്സുള്ള മകളെയും ഉപേക്ഷിച്ചു പോയ ഭാര്യയെയും കാമുകനെയും പള്ളിക്കൽ പൊലീസ് അറസ്റ്റു ചെയ്തു. മടവൂർ കൃഷ്ണൻകുന്ന് ഭാസ്ക്കരവിലാസത്തിൽ സജിന്റെ ഭാര്യ പ്രജീന(29),തൃശൂർ അരിമ്പൂർ കരിവാംവളവ് വടക്കോട്ടുവീട്ടിൽ ശിബിൻ(31)എന്നിവരാണ് അറസ്റ്റിലായത്. പ്രജീനയെ ഒരു മാസം മുൻപ് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പള്ളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. 9 വർഷം മുൻപ് പ്രജീന തൃശൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരിക്കെ അവിടെ ജീവനക്കാരനായിരുന്ന സജിനെ  2011ൽ വിവാഹം കഴിച്ചു. 2016ൽ സജിൻ വിദേശത്തു പോയി.

തുടർന്നാണ് ശിബിനുമായി ബന്ധമുണ്ടായത്. കുട്ടിയെ ഭർത്താവിന്റെ അമ്മയുടെ അടുത്താക്കിയിട്ടാണു പ്രജീന പോയത്. ശിബിന് മൂന്നു വയസ്സുള്ള മകനുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!