സ്കൂൾ പഠന കാലത്തെ ഓർമകളും പ്രണയവും പറയുന്ന ‘പത്താം ക്ലാസ്സിലെ പ്രണയം’ ഉടൻ തിയേറ്ററുകളിൽ…

തിരുവനന്തപുരം : ‘പത്താം ക്ലാസ്സിലെ പ്രണയം’ എന്ന സിനിമ പത്താം ക്ലാസ്സിൽ പഠിക്കുന്ന വിവേകിന്റെയും മീരയുടെയും പ്രണയത്തിന്റെ കഥ പറയുന്നു.

നായകനായ വിവേകിന് ഒമ്പതാം ക്ലാസ് മുതൽ തന്റെ ക്ലാസ്സിലെ സുന്ദരിയായ മീരയോട്
തോന്നുന്ന ഇഷ്ട്ടം വളർന്നു പ്രണയമായി മാറുകയും മീരയോടത്തു തുറന്നു പറയാൻ ധൈര്യമില്ലാതെ
കൂട്ടുകാരുടെ സഹായം തേടുകയും അതിനായി പലവഴികളും ശ്രമിച്ചു എങ്കിലും അതൊക്കെ
പരാചയപെടുകയും ചെയ്യുന്നു. ആ സമയം സ്കൂളിലെ വിവേകിന്റെ ഉറ്റ ശത്രു ശംഭു വിവേകിനോടുള്ള ശത്രുത
കണക്കിലെടുത്തു വിവേക് പ്രണയിക്കുന്ന മീരയെ പ്രണയം നടിച്ചു കൂടെ കൂട്ടാനും പദ്ധതിയിടുന്നു.
ശംഭു മീരയെ ഇമ്പ്രസ്സ് ചെയ്യാൻ ശ്രമിക്കുകയും തനിക്കു മീരയെ ഇഷ്ടമാണെന്നും അറിയിക്കുന്നു.
പക്ഷെ മീരയുടെ മറുപടി തിരിച്ചായിരുന്നു തനിക്കു ആരെയും അങ്ങനെ കാണാൻ ആകില്ലെന്നും
താൻ പഠിക്കാൻ വേണ്ടിയാണു സ്കൂൾ വരുന്നതെന്നും ശംഭുവിനോട് മീര വ്യക്തമാക്കുന്നു .
കൂട്ടുകാരുടെ ഇടയിലും മറ്റും നാണംകെടുന്ന ശംഭു എന്ത് ചെയ്തിട്ടാണെങ്കിലും മീരയെക്കൊണ്ട്
തന്നെ ഇഷ്ടമാണെന്നു പറയിക്കുമെന്നു വാശി എടുക്കുന്നു.
അങ്ങനെ ഇരിക്കെ സ്കൂളിൽ കലോത്സവം നടത്താൻ തീരുമാനിക്കുന്നു. കലോത്സവത്തിൽ വിവേകിന്റെ ഗാനം കേൾക്കുന്നത് മുതൽ മീരക്ക്
വിവേകിനോട് പ്രണയം തോന്നുന്നു.
വിവേകും മീരയും പ്രണയത്തിലാണെന്നറിയുന്ന ശംഭുവിനു വിവേകിനോടുള്ള
പകയും കൂടുന്നു. എന്ത് ചെയ്തിട്ടാണെകിലും മീരയെയും വിവേകിനേയും തമ്മിൽ തെറ്റിക്കുമെന്നു
കൂട്ടുകാരോട് ശംഭു വ്യക്തമാക്കുന്നു .
അങ്ങനെയിരിക്കെ ഒരു ദിവസ്സം ലൈബ്രറിയിൽ റേപ്പ് ചെയ്യാൻ ശ്രമിച്ച നിലയിൽ അബോധാവസ്ഥയിൽ മീരയുടെ കൂട്ടുകാരി ആനിയെയും കൂടെ വിവേകിനേയും അധ്യാപകർ കാണുകയും ഈ വാർത്ത സ്കൂളിലും
നാട്ടിലും ചർച്ചയാകുന്നു. താൻ നിരപരാതിയാണെന്നും ഒരു തെറ്റും ചെയിതിട്ടില്ലന്നു വിവേക് കരഞ്ഞു പറഞ്ഞിട്ടും
ആരും അത് കേൾക്കാൻ തയ്യാറായില്ല .താൻ ചെയ്യാത്ത തെറ്റിന് തന്റെ ഭാവിയും ജീവിതവും നശിച്ചു എന്നാലോചിച്ച് വിവേക് അകെ തളർന്നു പോകുന്നു. ശേഷം വിവേക് തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്നതോടെ
കഥയുടെ ക്ലൈമാക്സിലേക്കെത്തുന്നു. ചിത്രം നവംബർ 30 ന് തീയേറ്ററുകളിലെത്തും.

സ്കൂൾ ലൈഫ് എന്നത് ജീവതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു കാലഘട്ടമാണ്
ഈ കാലഘട്ടത്തിൽ പറയാതെയും അറിയാതെയും പോകാറുള്ള പ്രണയങ്ങളാണ് ഏറ്റവും അതികം
ഇത്തരം പ്രണയങ്ങൾ ജീവിതത്തിൽ എന്നും ഓർത്തുവെക്കാറുള്ളതാണ്. അതിൽ അധികവും പത്താം ക്ലാസ്സിൽ തന്നെ ആയിരിക്കും.
പത്താം ക്ലാസ്സിലെ പ്രണയം ഒരു വ്യത്യസ്തമായ പ്രണയകഥയാണ്.

പ്ലംസ്‌റ്റോൺ മുൾട്ടീമീഡിയയുടെ ബാനറിൽ രാജീവ് പനക്കൽ നിർമ്മിച്ച് നവാഗതനായ നിതീഷ് കെ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവേക് വടശേരി ,പ്രസൂൺ സുകുമാരൻ ,നിഷാന്ത് വി എൻ ,പ്രമോദ് ജഗൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം എന്നിവ നിർവഹിക്കുന്നു.

കോ പ്രൊഡ്യൂസഴ്സ് :പ്രണയ് പനക്കൽ ,പാർവതി പനക്കൽ ,പ്രണവ് പനക്കൽ
ഡി.ഒ.പി:രഞ്ജിത്ത് ശിവ ,
ഗാനരചന: ശശികല വി മേനോൻ,നിതീഷ് കെ നായർ ,
സംഗീത സംവിധാനം:രഘുപതി എസ് നാരായണൻ ,
മേക്അപ്പ്‌:സുധാകരൻ പെരുമ്പാവൂർ ,
ആർട്ട് :ബിനീഷ് ചോല,
വസ്ത്രാലങ്കാരം :സോബിൻ ജോസഫ് ,
എഡിറ്റർ:മിൽജോ ജോണി ,
പ്രൊഡക്ഷൻ കൺഡ്രോളർ: ജോൺസൺ മഞ്ഞളി , പ്രൊഡക്ഷൻ എക്സിക്യുട്ടീവ് :മുരളി എരുമേലി ,
പ്രൊഡക്ഷൻ മാനേജർ:ഷാജൻ ജോർജ്

കണ്ണൻ സന്തോഷ് ,ആര്യ ദേവി ,ചാർമിള ,കോട്ടയം പ്രദീപ് ,മനോജ് ഗിന്നസ് ,ജയൻ ചേർത്തല ,നസിർ സൻഗ്രന്തി ,കലാഭവൻ ഹനീഫ് ,കിരൺ രാജ് ,സുനിൽ സുഗത ,വേണു മച്ചാട് ,ഔസേപ്പച്ചൻ ചിറമ്മൽ,ബെനഡിക്ട് സിമേദി,റെനി ,ജിജിഷ് വണ്ടൂർ തുടങ്ങിയ താരനിര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

ശശികല വി മേനോൻ ,നിതീഷ് കെ നായർ എന്നിവരുടെ വരികൾക്ക് രഘുപതി എസ് നാരായൺ ഈണം നൽകി
ബിജു നാരായൺ ,ഫ്രാങ്കോ ,മൃദുല വാരിയർ ,ജ്യോത്സന ,അൻവർ സാദാത് ,ശ്രീജിത്ത് ബാബു ,മുബാഷ് നവാസ് ,എന്നിവർ
ആലപിച്ചിരിക്കുന്നു .