പേരുമല മുസ്ലിം ജമാഅത്തിന്റെ പുനർനിർമ്മിച്ച പള്ളി തുറന്നു

പുല്ലമ്പാറ: പുല്ലമ്പാറ പേരുമല മുസ്ലിം ജമാഅത്തിന്റെ പുനർനിർമ്മിച്ച പള്ളിയുടെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അസൈദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു.ജമാഅത്ത് പ്രസിഡന്റ് അഡ്വ.എ.എം.ബഷീർ തേമ്പാക്കാല അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ഇനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ- സാമൂഹിക -മത നേതാക്കൾ പങ്കെടുത്തു. മൂന്നു കോടി 20 ലക്ഷം രൂപ ചെലവിട്ട് അത്യാധുനിക രീതിയിൽ ഇൻഡോ ഇറാനിയൻ മോഡലിലാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. ആയിരത്തോളം കുടുംബങ്ങൾ അടങ്ങുന്ന ജമാഅത്തിലെ വിശ്വാസികളിൽ നിന്നും നാട്ടുകാരിൽ നിന്നും ലഭിച്ച തുകയിൽ നിന്നാണ് പള്ളി നിർമ്മാണം പൂർത്തിയാക്കിയത്.  8,9,10 തീയതികളിൽ വൈകിട്ട് 7ന് ദീനി വിജ്ഞാന സദസ് നടക്കും.