പ്രേം നസീർ മെമ്മോറിയൽ റസിഡൻസ് അസോസിയേഷൻ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

ചിറയിൻകീഴ് ,കൂന്തള്ളൂർ, പ്രേം നസീർ മെമ്മോറിയൽ റസിഡൻസ് അസോസിയേഷന്റെ
നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിക്കു തുടക്കമായി. അസോസിയേഷൻഅംഗങ്ങൾക്കിടയിൽ ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കന്നതിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ക്യാബേജ്, കോളിഫ്ലവർ, തക്കാളി തൈകളുടെ വിതരണമാണ് നടന്നത്. വിതരണോൽഘാടനം റിട്ടയർസ് ഡെപ്യൂട്ടി ഡയറക്ടർ ഒഫ് അഗ്രിക്കൾച്ചർ ജോഷ് എൻ.എസ് ഡോ.ബിജോയിക്ക് നൽകി നിർവ്വഹിച്ചു.