ആർ.സി.ഇ.പി കരാർ :ഇന്ത്യ വിട്ടു നിക്കണം- സി.കെ നാണു എം.എൽ.എ

കാർഷിക മേഖലക്ക് ഭീഷണി യാകുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ സി ഇ പി )കരാറിൽ നിന്നും ഇന്ത്യ പിന്മാറണമെന്ന് ജനതാദൾ (എസ് )സംസ്ഥാന പ്രസിഡന്റ് സി. കെ. നാണു എം എൽ എ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജനതാദൾ (എസ് )എജീസ് ഓഫിസിനു മുൻമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഉത്ഘാടനം ചെയ്തു സംസ്സാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോക്ടർ. എ. നീല ലോഹിത ദാസ്, നേതാക്കളായ തകിടി കൃഷ്ണൻ നായർ, പനക്കോട് മോഹനൻ, കെ. എസ്. ബാബു, കോളിയൂർ സുരേഷ്, ടി. പി പ്രേമൻ, രാജധാനി സജീർ, വല്ലൂർ രാജീവ്, ശാർങ്ഗധരൻ, ആർ. വി. ജയൻ, അരുവിക്കര ബാബു, വി. ഡി ശശികുമാർ, മുൻ ജില്ലാ പ്രസിഡന്റ് മംഗലപുരം ഷാഫി, നിയോജക മണ്ഡലം പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.