പള്ളിയിൽ ലൈറ്റ് ഡെക്കറേഷൻ ചെയുന്നതിനിടയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

ആര്യനാട് : ആര്യനാടിനു സമീപം കുളപ്പടയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. നാഗർകോവിൽ സ്വദേശി അരവിന്ദാണ് മരിച്ചത്. കുളപ്പടയിലെ ഒരു പള്ളിയിൽ ലൈറ്റ് ഡെക്കറേഷൻ ചെയുന്നതിനിടയിലാണ് അരവിന്ദിന് ഷോക്കേറ്റ്. പണിക്കിടെ അബദ്ധത്തിൽ 11 കെ.വി.ലൈനിൽ തട്ടി അപകടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. മൃതദേഹം മെഡിക്കൻ കോളേജ് മോർച്ചറിയിലേക്കു മാറ്റി. ആര്യനാട് പോലീസ് കേസെടുത്തു.