തരിശ് നിലത്തിൽ കൃഷിയിറക്കി

ചിറയിൻകീഴ്:വലിയഏല അയ്യങ്കാളി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വലിയഏലയിൽ വർഷങ്ങളായി തരിശായി കിടന്ന നിലത്തിൽ കൃഷി ഇറക്കലിന് തുടക്കം കുറിച്ചു.ഇതിനോടനുബന്ധിച്ചു നടന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ‌ വി.ശശി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പമ്മംകോട് തുളസി അദ്ധ്യക്ഷത വഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൻസാർ,ജില്ലാ പഞ്ചായത്തംഗം ശ്രീകണ്ഠൻ നായർ,കിഴുവിലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡ‌ിംഗ് കമ്മിറ്റി ചെയർമാൻ ഗോപൻ വലിയഏല,കിഴുവിലം കൃഷി ഓഫീസർ അബിത, വലിയഏല പാടശേഖര കമ്മിറ്റി സെക്രട്ടറി സുകുമാരൻ നായർ,വാർഡ് മെമ്പർ സൈനാബീവി,ട്രസ്റ്റ് വൈസ് ചെയർമാൻ ഗോപി,ജോയിന്റ് സെക്രട്ടറി സോമൻ ചെക്കാലത്തൊടി,ട്രഷറർ വിക്രമൻ പന്തലക്കോട്, ഗിരിജ, വനജ, അനു തുടങ്ങിയവർ സംസാരിച്ചു.