Search
Close this search box.

ക്യാമറ തകർത്ത് മോഷണ ശ്രമം, പ്രതിയെ പള്ളിക്കൽ പോലീസ് പിടികൂടി

ei993FE72495

പള്ളിക്കൽ : പള്ളിക്കൽ ജംഗ്ഷനിലുള്ള സ്വകാര്യ ആശുപത്രിയിലെ സി.സി..ടിവി ക്യാമറ തകർത്ത് മോഷണം നടത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുപുതുശ്ശേരി പാറവിള പുത്തൻവീട്ടിൽ സുനിൽ ആണ് പിടിയിലായത്. പള്ളിക്കൽ സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് സുനിൽ.

നവംബർ 14ന്  പുലർച്ചെയാണു സംഭവം. ക്യാമറ കല്ലുകൊണ്ട് ഇടിച്ചു തകർത്തതിന് മുൻപുള്ള ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണ ശ്രമം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ കാട്ടുപുതുശേരിയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. പള്ളിക്കൽ ഐ.എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എസ്‌ഐ പി.അനിൽകുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!