Search
Close this search box.

സബ് ജില്ലാ കലോത്സവത്തിൽ വക്കം ഗവ ന്യൂ.എൽ.പി.എസ്സിന് മികച്ച വിജയം.

eiTXUVD92732

വക്കം : വർക്കല സബ് ജില്ലാ കലോത്സവത്തിൽ വക്കം പഞ്ചായത്തിലെ ഗവ ന്യൂ.എൽ.പി.എസ്സിന് മികച്ച വിജയം. എൽ.പി വിഭാഗം അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനവും എൽ.പി ജനറൽ വിഭാഗത്തിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. അറബിക് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം എ ഗ്രേഡും അറബിഗാനത്തിൽ എ ഗ്രേഡും മലയാളം പദ്യം ചൊല്ലലിൽ സി ഗ്രേഡും നേടി സനുജ (4ആം ക്ലാസ്), അറബി കഥ പറച്ചിൽ രണ്ടാം സ്ഥാനം എ ഗ്രേഡും ജനറൽ അറബിക് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കയ്യെഴുത്തിൽ എ ഗ്രേഡും ഖുർ-ആൻ പാരായണത്തിൽ ബി ഗ്രേഡും നേടി ഫിദ (4ആം ക്ലാസ്)

അറബിക് അഭിനയ ഗാനത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്‌ മലയാളം കഥ പറച്ചിലിൽ എ ഗ്രേഡും നേടി അഫ്രിൻ(2ആം ക്ലാസ് ) കൂടാതെ സംഘഗാനം ബി ഗ്രേഡ്, ദേശഭക്തിഗാനം എ ഗ്രേഡ് അറബിക് സംഘഗാനം എ ഗ്രേഡ് ,പദ നിർമ്മാണം ബി ഗ്രേഡ് അൽനാഫ് (1ആം ക്ലാസ് ), ആംഗ്യ പാട്ട് മലയാളം അനലയ്ക്ക് (2ആം ക്ലാസ്) എ ഗ്രേഡ്, ഇംഗ്ലീഷ് ആംഗ്യ പാട്ട് കൃഷ്ണേന്ദുവിന് (2ആം ക്ലാസ്) എ ഗ്രേഡും മാപ്പിളപ്പാട്ടിൽ ശിവാനിക്ക് (4ആം ക്ലാസ്)എ ഗ്രേഡും കന്നഡ പദ്യം ചൊല്ലലിൽ ബി ഗ്രേഡും മോണോ ആക്ടിൽ എ ഗ്രേഡും നേടി സഞ്ജയ് (3ആം ക്ലാസ്),തമിഴ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി അരുണിമ, ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ സി ഗ്രേഡ് നേടി അഭിമന്യു (4ആം ക്ലാസ്), പദ നിർമ്മാണത്തിൽ ബി ഗ്രേഡും നേടി അൽനാഫ് (1ആം ക്ലാസ്), നാടോടി നൃത്തത്തിൽ ബി ഗ്രേഡ് നേടി ശ്രീലക്ഷ്മി ( 3ആം ക്ലാസ്). സ്കൂളിന്റെ വിജയനേട്ടത്തിൽ അധ്യാപകരും നാട്ടുകാരും രക്ഷകർത്താക്കളും വളരെ സന്തോഷത്തിലാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!