വൃക്കകൾ തകരാറിലായ നിർദ്ധന യുവതി ചികിത്സാ സഹായം തേടുന്നു

തട്ടത്തുമല : ഇരു വൃക്കകളും തകരാറിലായ നിർദ്ധന യുവതി ചികിത്സാ ചെലവുകൾക്കായി സഹായം തേടുന്നു. ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കൽ നിർദ്ദേശിച്ച കുമ്മിൾ വട്ടത്താമര കുന്നിൽ വീട്ടിൽ ബിന്ദു (38) ആണ് സുമനസുകളുടെ സഹായം തേടുന്നത്. മാതാവിനും സഹോദരങ്ങൾക്കും ഒപ്പം കുടുംബവീട്ടിൽ കഴിയുന്ന ബിന്ദുവിന് ഒരു ദിവസത്തെ മരുന്നിന് തന്നെ ആയിരത്തിലേറെ രൂപ വേണ്ടിവരുന്നു. രോഗിയായ ഭർത്താവും പതിമ്മൂന്ന് വയസുകാരിയായ മകളും ഉള്ള ബിന്ദു ആഹാരത്തിന് വരെ ബുദ്ധിമുട്ടുമ്പോഴാണ് ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കലിന് നിർദ്ദേശിച്ചത്. ഒരെണ്ണമെങ്കിലും അടിയന്തരമായി മാറ്റി വച്ചില്ലെങ്കിൽ ജീവന് തന്നെ ഭീഷണിയാകും. ശസ്ത്രക്രിയയ്ക്ക് ലക്ഷക്കണക്കിന് രൂപ ആവശ്യമായതിനാൽ പതറി നിൽക്കുകയാണ് ഈ കുടുംബം. ബിന്ദുവിന്റെ അക്കൗണ്ട് നമ്പർ 32643685699, എസ്.ബി.ഐ തട്ടത്തുമല ബ്രാഞ്ച്, ഐ.എഫ്.എസ്.സി. കോഡ് എസ്.ബി.ഐ. എൻ 0008787.